കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞ ഉന്നത വിദ്യാഭ്യാസ മേഖലയെ വീണ്ടെടുക്കുന്നതിനാണ് മുഖ്യ പരിഗണന നല്‍കേണ്ടതെന്ന് ആന്റോ ആന്റണി എംപി.
ഗവണ്മെന്റ് കോളജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ 46-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജിസിടിഒ സംസ്ഥാന പ്രസിഡന്റ് പ്രഫ. ഡോ. പി.പി. ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു.
ഡോ. എബിന് ടി. മാത്യൂസ്, എന്‍. മഹേഷ്, ജോര്‍ജ് പയസ്, ഷാജു മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ സമ്മേളനത്തിന് പ്രഫ. ഡോ. ലിയാഖത് അലി, ഡോ. വിനോദ് കെ. ജോസഫ്, ഡോ. റോസമ്മ ഫിലിപ്പ്, റോണി ജോര്‍ജ്, പ്രഫ. ഡോ. ബിനോ ജോയി, മനോജ് മാത്യു എന്നിവര്‍ നേതൃത്വം നല്കി. സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.
പുതിയ സംസ്ഥാന ഭാരവാഹികളായി പ്രഫ. ഡോ. എസ്. ഗ്ലാഡ്സ്റ്റണ് രാജ് (പ്രസിഡന്റ്), ഡോ. ഷിനില്‍ ജയിംസ് (ജനറല്‍ സെക്രട്ടറി), പ്രഫ. ഡോ. സി. രാജേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.